Sunday, October 31, 2010

അന്നമ്മയുടെ തല കറക്കം

കത്ത് വായിച്ചിട്ട്  അന്നമ്മക്കു തല കറങ്ങി
കറങ്ങി നിന്നപ്പോള്‍ ഒരാവര്‍ത്തികൂടി വായിച്ചു
ഗള്‍ഫില്‍ നിന്നും അതിയാന്‍ ഈ മാസവും ഡി ഡി അയക്കുന്നില്ല
ഉള്ളതുകൊണ്ടു കുറച്ചുകാലം കൂടി മുന്‍പോട്ടു പോവാന്‍
എക്സ്ചേഞ്ച് റേറ്റ് ഒന് ശരി ആകുന്നതുവരെ.
ബാധ്യതകള്‍ ഒന്നൊന്നായി അന്നമ്മയുടെ ചെറിയ തലയില്‍
വലിയ രീതിയില്‍ പ്രകമ്പനങ്ങള്‍ നടത്തി

പള്ളിപെരുന്നളിനുകൊടുകാമെന്നു ഏറ്റിരുന്ന രൂപ
പോങ്ങച്ചതിനായി സി ബി എസ ഇ  സ്കൂളില്‍ ചേര്‍ത്ത 
രണ്ടു പിള്ളേരുടെ ഫീസ്‌ 
വയസായ അപ്പാപ്പന്റെയും അമ്മച്ചിയുടെയും ആശുപത്രി ,കഷായം
തിരുമ്മു അങ്ങനെ 
വാടക ,വെള്ളം ,കറന്റ്‌ ഇടക്ക് ഷോക്കടിപ്പിക്കുന്ന സര്‍ ചാര്‍ജ് പിന്‍വലിച്ചതും
പിന്‍ വലിക്കാത്തതും
കുറച്ചുകാലം പോയിട്ട് ഒരാഴ്ചപോലും മുന്‍പോട്ടു പോകില്ല
ആഗോളതലത്തില്‍ ഡോളറിനുണ്ടായ ഇടിവ്, യൂറോപന്‍ മാര്‍ക്കറ്റ്‌ലെ
തൊഴിലില്ലായ്മ ,ചൈന യുവാനില്‍ കയറി പിടിച്ചത് ഒക്കെ പൊതുവേ ഇടതു പക്ഷക്കാരനായ 
അതിയാന്‍ വലത്തോട്ട് ചരിച്ചു എഴുതിയത് അന്നമ്മ ക്ക് ഒന്നും തന്നെ മനസിലായില്ല
.പണ്ട് സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന ഖുബുസ് നു പോലും ഇപ്പോള്‍ വില കൂടുതല്‍
ആണന്നു.
പൊതുവേ പണിയും കുറവ്
ദുബൈയില്‍ നിന്നും ഖത്തറില്‍ പോയ സുഹൃത്ത്‌ പറഞ്ഞത്രേ അവിടെ
സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കുബൂസ്ന്റെ വില വളരെ കുറവാണു എന്ന്.
മന്ദമായി തുടരുന്ന മാന്ദ്യം തീരുന്നതുവരെ കുബൂസ് ഇറക്കുമതിയെ കുറിച്ച് പോലും, ആലോചിച്ചു എന്ന്
പലച്ചരക്കുകാരന്‍ സാധനങ്ങള്‍ ള്‍ കൊണ്ടുവന്നു കൊടുത്തിട്ട് പൈസ വന്നോ ചേച്ചി എന്ന് ചോദിച്ചപ്പോള്‍ അന്നമംക്ക്
കറക്കം പൂര്‍ത്തിയായി. പിള്ളേരുടെ പഠനംതീരുന്നതുവരെ ഇന്ത്യ സാമ്പത്തികവളര്‍ച്ച കൈവരിക്കല്ലേ മാതാവേ എന്ന്
അന്നമ്മ ഒരു മെഴുകുതിരി കാല്‍ നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു...
ഒരു ദിര്‍ഹത്തിനു പന്ത്രണ്ടു രൂപ എങ്കിലും കിട്ടിയാല്‍ ഒരു മെഴുകുതിരി കൂടി കത്തിക്കാമെന്ന് അന്നമ്മ ഏറ്റു .

Saturday, October 30, 2010

സസ്യഭുക്ക്

എല്ലാവരും പറയുന്നു
സസ്യാഹാരം ആണ് നല്ലത്.
ലോക പ്രശസ്തരായ പലരും
നഗ്ഗ്നരായി തെരുവില്‍ ഈ പ്രഖ്യാപനം നടത്തുന്നു
നാല്പതു വയസില്‍ അങ്ങനെ ആവാന്‍ ഞാനും തീരുമാനിച്ചു.
പൊരിച്ച കോഴിയും ചപ്പാത്തിയും വയര്‍ നിറയെ തട്ടി
ഏമ്പക്കവും വിട്ടു തിരികെ വരുമ്പോഴാണ് ഞാന്‍ ഈ തീരുമാനം
പെട്ടന്ന് എടുത്തത്‌
ബുദ്ധനു ഇതിനു മുന്‍പേ ബോടോധയം വന്നിരുന്നോ എന്ന്
എനിക്ക് അറിയില്ല

ഒരു വിവാഹിതന്റെ ഡയറി കുറിപ്പ്

ഡയറി എഴുതുന്നത്‌ ഒരു നല്ല ശീലമല്ല എന്ന്
എനിക്ക് മനസിലായത് എഴുത്ത് നിര്‍ത്തി ഏഴ്
വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.
ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങളുടെ
ഉന്മാദത്തിനു ശേഷം ഒരു അവധികാലത്ത്
പഴയ ഡയറി കുറിപ്പുകളുടെ ശേഖരം ഭാര്യ കാണാന്‍ ഇടയായത്.
ചെറിയ കുട്ടിയെ ഒക്കത്തിരുത്തി
കാമുകിയെകുറിച്ചു പുകഴ്ത്തി എഴുതിയത് വായിച്ചു
അല്പം ഉച്ചത്തില്‍ ഒരു ചോദ്യം
"കല്യാണം കഴിഞ്ഞു എത്രയും നാള്‍ ആയിട്ടും
എന്നെകുറിച്ച് എന്തേ ഒന്നും എഴുതിയില്ല?
ചോദ്യം ഡയറിയിലെ വരികള്‍ പോലെ
എന്നെ തുറിച്ചു നോക്കുന്നു..